കേരള ടോപ്പറും 29-ാം റാങ്ക് ജേതാവുമായ ശ്രീലക്ഷ്മി അടക്കം 43 വിദ്യാർത്ഥികളാണ് ഈ വർഷം ഫോർച്യൂണിലൂടെ സിവിൽ സർവീസ് നേടിയത്. അഞ്ച് വർഷമായി ശ്രദ്ധാർഹമായ പ്രവർത്തനം കാഴ്ച വയ്ക്കുന്ന ഈ ഐഎഎസ് അക്കാദമിയിൽ നിന്നും 130ലേറെ പേർ അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചു.

ഈ വർഷം സിവിൽ സർവീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച ദിവസം വാർത്തകളിൽ നമ്മൾ ആവർത്തിച്ചു കണ്ട ഒരു ദൃശ്യമുണ്ട്- ആദിവാസി കുറിച്യ വിഭാഗത്തിലെ ആദ്യ സിവിൽ സർവീസുകാരിയായി ചരിത്രം കുറിച്ച ശ്രീധന്യ സുരേഷിന്റെ വിജയാഘോഷം. തിളക്കമാർന്ന ആ വിജയമാഘോഷിക്കാൻ ശ്രീധന്യ ആദ്യമെത്തിയത് തിരുവനന്തപുരത്ത് കുറവങ്കോണത്തുള്ളഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ ഓഫീസിലേക്കാണ്.

ഈ കോച്ചിംഗ് സെന്ററിൽ സ്കോളർഷിപ്പോടെയാണ് പഠിച്ച വിദ്യാർഥിനിയാണ് ശ്രീധന്യ. കേരള ടോപ്പറും 29-ാം റാങ്ക് ജേതാവുമായ ശ്രീലക്ഷ്മി അടക്കം 43 വിദ്യാർത്ഥികളാണ് ഈ വർഷം ഫോർച്യൂണിലൂടെ സിവിൽ സർവീസ് നേടിയത്. അഞ്ച് വർഷമായി ശ്രദ്ധാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഈ ഐഎഎസ് അക്കാദമിയിൽ നിന്നും 130ലേറെ പേർ അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചു.

സിവിൽ സർവീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാർഥികൾ മാനസിക സമ്മർദത്തിന് അടിപ്പെടുക സ്വാഭാവികമാണ്. അവർക്ക് കോച്ചിംഗ് മാത്രമല്ല, വൈകാരികമായ പിന്തുണയും ആവശ്യമാണ്. അതിനാൽ ഓരോ വിദ്യാർഥിക്കും സവിശേഷമായ പിന്തുണ നൽകിക്കൊണ്ടുള്ള കോച്ചിംഗാണ് ഫോർച്യൂൺ ഐഎഎസ് നൽകുന്നത്. ശ്രീധന്യയെപ്പോലെ അർഹരായ കുട്ടികൾക്ക് സ്കോളർഷിപ്പായി സാമ്പത്തികമായ പിന്തുണയും നൽകുന്നുണ്ട്.

സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യു എന്നീ മൂന്ന് വിഭാഗത്തിലും മികച്ച കോച്ചിംഗ് ഫോർച്യൂൺ ഐഎഎസ് അക്കാദമിയിൽ ലഭ്യമാണ്. കൂടാതെ, അഞ്ച് ഓപ്ഷനുകൾക്ക് ഇവിടെ കോച്ചിംഗ് ലഭ്യമാണ്. ഇത്രയും വിഷയങ്ങളിൽ കോച്ചിംഗ് നൽകുന്ന സ്ഥാപനങ്ങൾ കേരളത്തിൽ വിരളമാണ്. പബ്ലിക് അഡ്മിനിസ്ട്രേഷൻ, മലയാളം ലിറ്ററേച്ചർ, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങൾ ഓപ്ഷണലായി എടുക്കാനുള്ള കോച്ചിംഗാണ് ഇവിടെ ലഭിക്കുക. കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലേക്കുള്ള (KAS) പരിശീലനവും ഇവിടെ ലഭ്യമാണ്.

വിദഗ്ധരും പരിചയസമ്പന്നരുമായ അധ്യാപകരാണ് ഫോർച്യൂൺ ഐഎഎസിന്റെ മറ്റൊരു സവിശേഷത. ഡൽഹിയിൽ നിന്നുള്ള അധ്യാപകരും ഇവിടെ പഠിപ്പിക്കാൻ എത്തുന്നുണ്ട്. സിവിൽ സർവീസ് പരീക്ഷകളുടെ സിലബസ് അനുസരിച്ച് ഏറ്റവും ആവശ്യമായ പാഠഭാഗങ്ങൾ ചിട്ടയോടെ പഠിപ്പിക്കുന്ന പാഠ്യക്രമമാണ് ഇവിടുത്തേത്. പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ടി.കെ.എ നായരാണ് ഫോർച്യൂണിൽ ഇന്റർവ്യു മെന്റർഷിപ്പിന് നേതൃത്വം നൽകുന്നത്.

മൊബൈൽ ആപ്പിലൂടെ ഓരോ വിദ്യാർഥിയുടെയും പഠനനിലവാരം ഫോർച്യൂൺ വിലയിരുത്തുന്നു. ദിശ എന്ന മെന്റർഷിപ് പ്രോഗ്രാമിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ഓരോ വിദ്യാർഥിയെയും പ്രത്യേകമായി ശ്രദ്ധിക്കുവാനും ആവശ്യമായ പിന്തുണ നൽകുന്നതിനും സഹായിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ റീഡിംഗ് റൂമുകളിലൊന്നാണ് ഫോർച്യൂൺ ഐഎഎസ് അക്കാദമിയിലേത്. ഏകാഗ്രതയോടെ വായിക്കുവാനും പഠിക്കുവാനും സഹായകമായ വിധത്തിൽ ഓരോ വിദ്യാർഥിക്കുമായി ക്യുബിക്കിളുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം നാനൂറ് കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

സിവിൽ സർവീസിലെത്താൻ കുറുക്കുവഴികളില്ല; എന്നാൽ അനുയോജ്യമായ പഠനരീതികളുണ്ട്. ഫോർച്യൂൺ ഐഎഎസ് അക്കാദമി അത്തരം പഠനരീതികൾ നിങ്ങൾക്കു പരിചയപ്പെടുത്തുന്നു, ലക്ഷ്യത്തിലെത്താനുള്ള മാർഗനിർദേശങ്ങൾ നൽകുന്നു. അർപ്പണബോധത്തോടെ, സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ചാൽ ഏതൊരാൾക്കും സിവിൽ സർവീസ് നേടാം. ഓർക്കുക, ഈയൊരു വിജയം നിങ്ങളുടെ തുടർന്നുള്ള ജീവിതം മാറ്റിമറിക്കും.

Free Download-A Beginners Guide to UPSC PreparationVisit our website

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. )

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..